ന്യൂയോര്‍ക്ക്: ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ യുവന്റസ്പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എ എസ് റോമയെ തോല്‍പ്പിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചതിനെതുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ ക്രൊയേഷ്യന്‍ മുന്നേറ്റ നിരക്കാരന്‍ മാറിയോ മന്‍സുകിക്ക് ഗോള്‍ നേടി യുവന്റസിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ അലെക്‌സാണ്ടര്‍ കോളറാവോയുടെ ക്രോസ് ഗോള്‍ വര കടത്തിവിട്ട് ഡീക്കോ റോമയ്‌ക്ക് സമനില നേടിക്കൊടുത്തു.
















