കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയില്‍ പരിശോധനയില്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ലാത്ത നാലുചക്രവാഹനമുള്ളവരും 1000 ചതുരശ്ര അടിയില്‍ കൂടുതലുള്ള ഇരുനില വീട് സ്വന്തമായിട്ടുള്ളവരുമായ 9 കുടുംബങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മുന്‍ഗണനാ റേഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ വി.എം. ജയകുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ യു.വി. അബ്ദുള്‍ഖാദര്‍, കെ. സുധീര്‍, എസ്. ലളിതാഭായ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
















