കാഞ്ഞാര്‍: വാഹന പരിശോധനയ്‌ക്കിടെ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
ഈരാട്ടുപേട്ട നടയ്‌ക്കല്‍ സ്വദേശികളായ മുഹമ്മദ് ഷാഫി(24), റിയാസ്( 23) എന്നിവരാണ് മുട്ടം പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും വില്‍പ്പനക്കായി തയ്യാറാക്കിയ 10 ഗ്രാം കഞ്ചാവ് പിടികൂടി.
വാഹന പരിശോധനക്കിടെ പ്രതികള്‍ വന്ന ബൈക്കിന് പോലീസ് കൈകാണിച്ചെങ്കിലും വാഹനം ഓടിച്ച് പോകാന്‍ ശ്രമിക്കുകായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















