തൊടുപുഴ: അദ്ധ്യാപകരും ജീവനക്കാരും ഇല്ലാത്തതിനെത്തുടര്‍ന്ന് മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ ഒരാഴ്‌ച്ചയായി ക്ലാസ്സില്ല. എം.ജി യൂണിവേഴ്‌സിി
റ്റി അധികൃതര്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് കോളേജില്‍ അദ്ധ്യയനം മുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരും ആരോപിച്ചു.
ജീവനക്കാരെ പിരിച്ച് വിട്ട തീരുമാനം റദ്ദാക്കുകയൊ സൊസൈറ്റിക്ക് കീഴിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയൊ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുട്ടം എന്‍ജിനീയറിങ്ങ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ രാപകല്‍ സമരം ആരംഭിച്ചു.
മഹാത്മാ ഗാന്ധി സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട് 25നാണ് സര്‍വകലാശാലയില്‍ നിന്നും ഉത്തരവ് നല്‍കിയത്.
അക്കാദമിക് കൗണ്‍സിലിന്റെ സ്റ്റാന്റിങ് കമ്മറ്റി നിര്‍ദ്ദേശ പ്രകാരം ജൂലൈ പതിമൂന്നാം തീയതിയിലെ സ്റ്റാന്റിങ് കമ്മറ്റി ജീവനക്കാരെ പിരിച്ചുവിടുന്നതായിട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
എന്നാല്‍ പിരിച്ച് വിട്ട അദ്ധ്യാപകരെ പുതിയ സംവിധാനമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്‌വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക്്
കീഴില്‍ നിയമിക്കുകയും ചെയിതിട്ടില്ല. ഇതോടെ കോളേജിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. അന്ന് മുതല്‍ കേളേജില്‍ പഠനം നടക്കുന്നില്ല. മുട്ടം എന്‍ജിനീയറിങ് കോളേജില്‍ തൊണ്ണൂറ്റിയാറ് ജീവനക്കാരാണ് ഉള്ളത്. ഇവരെല്ലാം പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെ സര്‍വ്വീസ് ഉള്ള കരാര്‍ ജീവനക്കാരാണ്.
















