തിരുവനന്തപുരം: സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
ബോംബുണ്ടാക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നേരത്തെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്‌ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിന്നും മാദ്ധ്യമങ്ങളെ പുറത്താക്കിയിരുന്നു.
















