തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിന് തൃപ്തികരമായ ഉത്തരം നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമാധാന ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്ന മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇറങ്ങിവന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താല്‍ പരിഹാരമുണ്ടാവില്ല എന്ന് പറഞ്ഞ കോടിയേരി അനുവാദമില്ലാതെ നിങ്ങള്‍ ഹാളില്‍ കയറുകയായിരുന്നു എന്ന് പിന്നീട് പറഞ്ഞു.
എല്ലാ കാര്യങ്ങളും നിങ്ങള്‍ മുഖ്യമന്ത്രിയോട് സംസാരിക്കൂ എന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടി ശരിയായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാതെ നടന്നുനീങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമാധാന ചര്‍ച്ച. കണ്ണൂരിലും തിരുവനന്തപുരത്തും കോട്ടയത്തും നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും ആഗസ്റ്റ് ഒന്നിനും കണ്ണൂരില്‍ ആഗസ്റ്റ് അഞ്ചിനും സമാധാനയോഗം നടക്കുമെന്നും കോടിയേരി പറഞ്ഞു.
















