തിരുവനന്തപുരം: അക്രമങ്ങള്‍ ആവര്‍ത്തികരുതെന്ന് സമാധാന ചര്‍ച്ചയില്‍ തീരുമാനം. ഡിവൈഎഫഐ-സിപിഎം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരുവനന്തപുരത്ത് ഉണ്ടായത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണം.
തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നു മണിക്ക് സര്‍വ്വകക്ഷി യോഗം ചേരും. തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരും ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















