Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ ലോട്ടറി’യടി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 11:47 pm IST
in Kerala

തിരുവനന്തപുരം; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ പേരില്‍ സിപിഎമ്മില്‍ പുതിയ പോര് തുടങ്ങി. പാര്‍ട്ടി ഔദേ്യാഗിക പക്ഷവും ധനമന്തി ഡോ. തോമസ് ഐസക്കുമാണ് ഇരു ചേരികളിലും. ബോണ്ട് വിവാദത്തെത്തുടര്‍ന്ന് ഒരിക്കല്‍ ഒഴിവാക്കിയ മാര്‍ട്ടിന്റെ, മിസോറാം ലോട്ടറിയുടെ പരസ്യം ഈ മാസം 28ലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ ഇതിനെതിരെ തോമസ് ഐസക് ശക്തമായി രംഗത്തുവരികയായിരുന്നു. പാര്‍ട്ടിയിലെയും പത്രത്തിലെയും ഒരു വിഭാഗം മാര്‍ട്ടിനു വേണ്ടി നിലകൊള്ളുമ്പോഴാണ് ഐസക്കിന്റെ എതിര്‍പ്പ്.

ലോട്ടറി വിറ്റാല്‍ പിടിച്ചെടുക്കും

മാര്‍ട്ടിന്‍ ഏജന്റായ മിസോറാം ലോട്ടറി കേരളത്തില്‍ വില്ക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് ഫേസ് ബുക്കില്‍ ഐസക് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയും ചട്ടം ലംഘിച്ചുമാണ് ലോട്ടറി വില്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് മിസോറാം സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. നിയമം പാലിക്കാതെ ലോട്ടറി വില്ക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 2011ലെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി എത്തിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന തുക വില്ക്കുന്ന സംസ്ഥാനങ്ങളിലെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണം.

അതിലൂടെ മാത്രമേ കമ്മീഷനും സമ്മാനങ്ങളും നല്കാവൂ. സര്‍ക്കാര്‍ പ്രസ്സിലോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള പ്രസ്സിലോ ആണ് ടിക്കറ്റ് അച്ചടിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിക്കണം. എന്നാല്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പത്രപ്പരസ്യത്തിലൂടെയാണ് സര്‍ക്കാര്‍ കാര്യങ്ങളറിഞ്ഞത്. ഓരോ മാസവും വില്ക്കാന്‍ പോകുന്ന ടിക്കറ്റുകള്‍ പരിശോധനയ്‌ക്കായി സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അഞ്ചു കോടി ലോട്ടറി പിടിച്ചു

കേന്ദ്രസര്‍ക്കാരിന്റെ 2014ലെ സര്‍ക്കുലര്‍ പ്രകാരം ബന്ധപ്പെട്ട രേഖകളെല്ലാം അന്യസംസ്ഥാന ലോട്ടറി വില്‍പനക്കാര്‍ കേരള സര്‍ക്കാരിനു സമര്‍പ്പിക്കണമെന്ന് ഐസക് നിര്‍ദേശിച്ചു. വെറുതേ കത്തെഴുതിയാല്‍പ്പോര. അതുകൊണ്ട് മിസോറാം ലോട്ടറിയായി അംഗീകരിക്കില്ല. അനധികൃതമായ ലോട്ടറി വില്‍പനയാണ്.അതനുവദിക്കില്ല. നാളെ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാമെന്ന മുന്നറിയിപ്പോടെ പോസ്റ്റ് അവസാനിക്കുന്നു.

ഇന്നലെത്തന്നെ ധനവകുപ്പ് ലോട്ടറിക്കെതിരെ നടപടി തുടങ്ങി. പാലക്കാട്ട് നടന്ന റെയ്ഡില്‍ അഞ്ചു കോടി ലോട്ടറിയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ മാര്‍ട്ടിന്റെ പേരിലുള്ള പോര് പാര്‍ട്ടിയില്‍ മുറുകും.

പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍

ഫേസ് ബുക്ക് പോസ്റ്റിലും കൂരമ്പാണ് ഐസക് തൊടുത്തു വിട്ടിരിക്കുന്നത്. അവരെന്നാണ് വരിക എന്നു കാത്തിരിക്കുകയായിരുന്നു. അവസാനം ഇന്ന് എല്ലാ പത്രങ്ങളിലും പരസ്യമെത്തി. ഏഴാം തീയതി നറുക്കെടുക്കുന്ന മിസോറാം ലോട്ടറി വില്‍ക്കാന്‍ പോവുകയാണ്. അടുത്ത 54 ആഴ്ചയ്‌ക്കുള്ള പരസ്യപ്പാക്കേജ് ഓരോ പത്രത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ട്. പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍ പഴയ മാര്‍ട്ടിന്റെ കമ്പനി തന്നെ. (ദേശാഭിമാനിയെ നേരിട്ട് പരാമര്‍ശിക്കാതെ ഐസക്ക് കുറിച്ചു)

പാലക്കാട്ടെ ഒരു പഴയ ഗോഡൗണില്‍ കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുമെത്തിയിട്ടുണ്ടെന്ന് ഐസക് പറയുന്നു. പക്ഷേ, ടിക്കറ്റു വില്‍ക്കാന്‍ കഴിയില്ല. ടിക്കറ്റ് എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ നികുതിവകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാനും ലോട്ടറിവകുപ്പിനു നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.