Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡില്‍ നിയമനത്തിന് 26 ലക്ഷം കോഴ വാങ്ങിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:40 pm IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തിക ലഭിക്കാന്‍ 26 ലക്ഷം കോഴപ്പണം കൈക്കലാക്കിയ ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കത്ത് പുറത്തായി. പാര്‍ട്ടിയിലെ ഉന്നത നേതാവാണ് മാധ്യമങ്ങള്‍ക്ക് കത്ത് ചോര്‍ത്തിക്കൊടുത്തത്.

ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ നടത്തിവരുന്ന തീവെട്ടിക്കൊള്ള അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷനിലെ അംഗം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കഴിഞ്ഞ കുറേ കൊല്ലമായി ദേവസ്വം അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുവാനുള്ള ‘റഫറണ്ട’ത്തില്‍ കോണ്‍ഫെഡറേഷന്റെ തോല്‍വിക്ക് കാരണം നേതാക്കളുടെ അഴിമതിയും തീവെട്ടിക്കൊള്ളയും സ്വജനപക്ഷപാതവുമാണെന്ന് കത്ത് വ്യക്തമാക്കുന്നു.

ജീവനക്കാരുടെ അവകാശസംരക്ഷണത്തില്‍ പരാജയപ്പെട്ട നേതാക്കള്‍ സ്ഥാനമാനങ്ങളും ധനസമ്പാദനവും മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സംഘടന ജീവനക്കാരില്‍ നിന്ന് ഏറെ അകന്നുകഴിയുന്നതായും കത്ത് പരാമര്‍ശിക്കുന്നു. കോഴ കൊടുത്തവരുടെ പേരും തുകയും അക്കമിട്ട് നിരത്തിയാണ് പരാതി.

ദേവസ്വം മെമ്പര്‍ രാഘവന് 10 ലക്ഷവും കൂടാതെ ദേവസ്വം മന്ത്രിക്കും സിപിഎം സംസ്ഥാന കമ്മിറ്റിക്കും നല്കാനെന്ന് പറഞ്ഞ് രാഘവന്റെ പ്രൈവറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മറ്റൊരു സെക്രട്ടറി ഉണ്ണിക്കുട്ടന്‍ എന്നിവരാണ് കോഴവാങ്ങിയതെന്നു കത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ നടത്തിവരുന്ന ‘തീവെട്ടി’ കൊള്ളയ്‌ക്കെതിരെ വിശദമായ അന്വേഷണം പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍തലത്തിലും നടത്തി കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അഴിമതിക്കാരായ നേതാക്കളെല്ലാം ഇടതുപക്ഷ ദേവസ്വം അംഗമായ രാഘവന്റെ ചുറ്റും കൂടിയിരിക്കുന്നതായും കത്ത് കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ അവരുടെ ആശ്രിതരായി നിന്ന നേതാക്കള്‍ ഇപ്പോള്‍ ഇടതുസംഘടനയുടെ തലപ്പത്ത് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ബോര്‍ഡ് അംഗം രാഘവന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കുന്നതിനെന്നു പറഞ്ഞാണ് 26 ലക്ഷം രൂപയുടെ പണപ്പിരിവ് നടത്തിയത്. വരുമാനമുള്ള മേജര്‍ ക്ഷേത്ര നടത്തിപ്പിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ അക്കൗണ്ടിലേക്കെത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ കണക്ക് നിരത്തിയാണ് അതിലൊരു വിഹിതം പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണമെന്നാവശ്യപ്പെട്ട് പിരിവ് നടത്തിയിട്ടുള്ളത്.

പതിറ്റാണ്ടുകളായി ദേവസ്വം ബോര്‍ഡില്‍ ഇടതുനേതാക്കള്‍ നടത്തിവരുന്ന അഴിമതിക്കെതിരെ ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം കോണ്‍ഫെഡറേഷനിലെ അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോഴെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പുറമെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദേവസ്വത്തിലെ കോഴ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും വലിയ തലവേദന സൃഷ്ടിക്കുമെന്നതിനാല്‍ പ്രശ്‌നം ഒതുക്കിതീര്‍ക്കുവാന്‍ അണിയറയില്‍ കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് നടക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.