കോട്ടയം: പതഞ്ജലി യോഗസംഹിതയില്‍ പ്രതിപാദിക്കുന്ന യഥാര്‍ത്ഥ അഷ്ടാംഗ യോഗവും ഋഷികുല പാരമ്പര്യയോഗവിദ്യയുമായ ഹംസയോഗത്തെ പറ്റിയുള്ള സൗജന്യ ശില്‍പ്പശാലയും അടിസ്ഥാന ധ്യാനപരിശീലനവും കോട്ടയത്ത് നടക്കും.
ഏലൂര്‍ ഹംസ വിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഹാളില്‍ ആഗസ്റ്റ് 6ന് രാവിലെ 10മുതല്‍ 1വരെയാണ് ശില്‍പ്പശാല.
ഹംസയോഗിയുടെ ഇപ്പോഴത്തെ കുലഗുരു സ്വാമി ശ്രീയുത് ബാലകൃഷ്ണനാഥ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 9446862501, 7034382502
















