ആലപ്പുഴ: കോവളം കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും വിധിയ്‌ക്ക് അനുസൃതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയാണെന്നതാണ് പ്രധാന കാര്യം.
മന്ത്രി യോഗത്തില്‍ പങ്കെടുത്തില്ലായെന്ന കാര്യം പ്രസക്തമല്ല. ജോലി ചെയ്യാതെ കൂലി വാങ്ങുന്ന നിലപാട് സിപിഐ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
















