കോട്ടയം: മെഡിക്കല്‍ കോളേജ് പരിസരത്തെ ജലസ്രോതസുകള്‍ മലിനമാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോട്ടയം ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനുമാണ് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപ്രതിനിധികളും മെഡിക്കല്‍ കോളേജ് അധികൃതരും ജല അതോറിറ്റി ഉദേ്യാഗസ്ഥരും പങ്കെടുത്ത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജല സ്രോതസുകള്‍ വീണ്ടും മലിനമാകുന്ന സാഹചര്യമുണ്ടായാല്‍ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ശുദ്ധജലം എത്തിക്കണമെന്നും കമ്മീഷന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗാന്ധിനഗര്‍ സ്വദേശി ഷാജി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















