Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡി സിനിമാസ് :ദിലീപിനും മുന്‍ കളക്ടര്‍ക്കുമെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:01 pm IST
in Kerala

തൃശൂര്‍: നടന്‍ ദീലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് സമുച്ചയ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ, നടന്‍ ദിലീപ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എ.ഹാരിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഭൂമി കൈയേറ്റത്തില്‍ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിനാണ് മുന്‍ കളക്ടര്‍ എം.എസ് ജയക്കെതിരെ അന്വേഷണം.

ഡി സിനിമാസ് തിയേറ്റര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് മുമ്പ് ആക്ഷേപമുയര്‍ന്നപ്പോള്‍ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പുറമ്പോക്ക് ഇല്ലെന്നാണ് അന്നത്തെ കളക്ടറായിരുന്ന ജയ റിപ്പോര്‍ട്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൈയേറ്റം വീണ്ടും വിവാദമായി.

റവന്യു മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ ഇപ്പോഴത്തെ കളക്ടര്‍ എ. കൗശിഗന്‍ അന്വേഷിച്ചപ്പോള്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട പല രേഖകളും ഇല്ലെന്നും ഭൂമിയുടെ പോക്ക്് വരവ് ചെയ്തതെങ്ങനെയെന്ന് വ്യക്തതയില്ലെന്നും കണ്ടെത്തി. സമഗ്രാന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്താണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്ഥലം വീണ്ടും അളന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയകോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നായി വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.

തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പണം ഡി സിനിമാസ് സമുച്ചയത്തിനും ഭൂമി വാങ്ങുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നുന്നും പരാതിയില്‍ പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.