ഇടവെട്ടി: ആഗസ്റ്റ് 1ന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. നാളെ വൈകുന്നേരം 5ന് കണ്ണൂര്‍ ഇസ്‌കോണിലെ വിചിത്ര ചൈതന്യദാസിന്റെ നേതൃത്വത്തില്‍ നഗരസങ്കീര്‍ത്തനം 5.30 മുതല്‍ തൃശൂര്‍ തെക്കേമഠത്തിലെ നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഔഷധക്കൂട്ട് ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കുന്ന ചടങ്ങ്. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന.
രാവിലെ 4.30 മുതല്‍ ഔഷധസേവ ആരംഭിക്കും. ചടങ്ങിന് രാമേശ്വരം മഹാരാജാവ് ഹിസ് ഹൈനസ് ബാബു ഷണ്‍മുഖനാഥ സേതുപതി മഹാരാജ് വിശിഷ്ട അതിഥി ആയിരിക്കും. ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി സൗപര്‍ണ്ണിക വിജേന്ദ്രപുരി, മലമേല്‍ കൃഷ്ണന്‍ നമ്പൂതിരി, പി.കെ.കെ. നമ്പൂതിരിപ്പാട് പുതുവാമന, ക്ഷേത്രം മേല്‍ശാന്തി പെരിയമന ഹരി നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
















