ഗാലെ: പരക്കാരായി ടീമിലെത്തി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ട ഓപ്പണര്‍മാരായ ധവാനും അഭിനവ് മുകുന്ദിനും ക്യാപറ്റന്‍ കോഹ്‌ലിയുടെ പ്രശംസ.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന്റെ ക്രെഡിറ്റ് ധവാനും മുകുന്ദിനും നല്‍കുന്നതായി കോഹ് ലി പറഞ്ഞു. 304 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.
പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരം ടീമിലെത്തിയ ധവാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 168 പന്തില്‍ 190 റണ്‍സ് നേടി ഇന്ത്യയ്‌ക്ക് മികച്ച അടിത്തറ സമ്മാനിച്ചു. ഈ മികവിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ധവാനു ലഭിച്ചു.പനി ബാധിച്ച സ്ഥിരം ഓപ്പണര്‍ ലോകേഷ് രാഹുലിന് പകരക്കാരനായാണ് മുകുന്ദ് ടീമിലെത്തിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 81 റണ്‍സ് കുറിച്ച് മുകുന്ദ് മാറ്റു തെളിയിച്ചു.
അഭിനവ് ഭംഗിയായി ബാറ്റ് ചെയ്തു.സെഞ്ചുറി നേടാന്‍ അദ്ദേഹം അര്‍ഹനായിരുന്നെന്ന് കോഹ് ലി പറഞ്ഞു.
















