Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുതുമകള്‍ക്കും മുന്‍പേയായിരുന്നു ഭരതന്‍സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 04:56 pm IST
inEntertainment

ചിത്രരചനയും ചലച്ചിത്രവുംതമ്മില്‍ നടത്തുന്ന സംവാദസംഘര്‍ഷത്തില്‍ ഉണ്ടാകുന്ന കലയെ മലയാള സിനിമാലോകത്ത് നാം ആദ്യം കണ്ടെത്തിയത് ഭരതനിലാണ്. സ്ഥലകാലങ്ങളും അവയ്‌ക്കിണങ്ങിയ അന്തരീക്ഷ കല്‍പ്പനകളുംകൊണ്ടു തീര്‍ത്ത വര്‍ണ്ണചിത്രങ്ങളെ ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിക്കുകയായിരുന്നു ഭരതന്‍. മനുഷ്യജീവിതത്തേയും പ്രപഞ്ചത്തേയും അതിന്റെ എല്ലാവിധ സ്വഭാവങ്ങളുംകൂടി ചായങ്ങളില്‍ ഒരുക്കിയിടത്തുനിന്നാണ് ജീവിതവികാരങ്ങളെ കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ക്യാമറകളില്‍ എഴുതുന്ന ചലച്ചിത്രത്തിലേക്കു അദ്ദേഹം വന്നത്. ജീവിതത്തേയും നിറങ്ങളേയും കുറിച്ചുള്ള തിരിച്ചറിവില്‍ അസത്യങ്ങളെ സത്യമാക്കുന്ന സിനിമ അങ്ങനെ ഭരതന്റെ കയ്യില്‍ ഭദ്രമായി. ഇന്ന് ഭരതന്റെ ഓര്‍മദിനം.

ഇതിവൃത്തവും പ്രതിപാദനവുംകൊണ്ട് മലയാള സിനിമയില്‍ മാറ്റങ്ങളുടെ തിരയിളക്കംകൊണ്ടുവന്നത് മൂവര്‍സംഘമാണ്, ഭരതനും പത്മരാജനും കെ.ജി.ജോര്‍ജും. കലയും കച്ചവടവും സമാസമം കൊണ്ടുപോകുന്നതിനു പകരം പ്രേക്ഷകാഭിരുചിയെ കുറെക്കൂടി കലയിലേക്കടുപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. രുചിഭേദങ്ങളുടെ പുതുമ തിരിച്ചറിഞ്ഞ കാണിഖല്‍ അവരുടെ സിനിമകള്‍ക്കു കൈയ്യടിച്ചു. അങ്ങനെ മലയാളത്തില്‍ നവ ദൃശ്യസംസ്‌ക്കാരത്തിനു വെള്ളവും വളവും ചേര്‍ത്തുകൊണ്ട് ഭരതന്‍ മുന്നേറി.

പത്മരാജന്റെ തിരക്കഥ എഴുതിയ പ്രയാണത്തിലൂടെയായിരുന്നു ഭരതന്റെ അരങ്ങേറ്റം. പുതുമയുടെ വാഗ്ദാനമുണര്‍ത്തിക്കൊണ്ട് ഭരതന്‍ പ്രയാണം തുടങ്ങി. പിന്നെ മലയാളി ഇന്നും മനസില്‍ താലോലിക്കുന്ന നിരവധി ചിത്രങ്ങള്‍ ഭരതന്‍ ചെയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലുമായി അന്‍പതോളം ചിത്രങ്ങള്‍. ഓരോന്നും മറ്റൊന്നിനോട് അനുബന്ധമില്ലാത്ത ചിത്രങ്ങള്‍. ചാമരം, തകര, മര്‍മ്മരം, ആലോലം, കാറ്റത്തെ കിളിക്കൂട്,പാഥേയം, താഴ്വാരം, രതിനിര്‍വേദം, അമരം, നിദ്ര, ചാട്ട എന്നിങ്ങനെ മലയാളത്തിന്റെ ക്‌ളാസിക് എന്നുതന്നെ പറയാവുന്ന ചിത്രങ്ങള്‍. ഒരുപക്ഷേ മലയാളി പ്രേക്ഷകന്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതെന്ന് ഉള്ളില്‍ പറഞ്ഞവയാണ് ഭരതന്‍ ആവിഷ്‌ക്കരിച്ച ചിത്രങ്ങള്‍.

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കുറെക്കൂടി അടുത്തും ഒപ്പം വ്യത്യസ്തമായും ഭരതന്‍ സിനിമകളില്‍ അവതരിപ്പിച്ചു. ചിരിയും കരച്ചിലും പകയും സെക്‌സും വയലന്‍സും എല്ലാം. പക്ഷേ അതിനെല്ലാം ഒരു ഭരതന്‍ ടച്ചുണ്ടായിരുന്നു, എന്തും വേറിട്ടുകാണുന്ന നിരീക്ഷണം. ഭരതന്‍ സിനിമകളിലൂടെയാകണം പ്രേക്ഷകന്‍ മരംചുറ്റി പ്രേമത്തിനു പകരം മനസിലെ തുള്ളിത്തുളുമ്പുന്ന പ്രണയ കൗതുകങ്ങള്‍ തിരിച്ചു പിടിച്ചത് സംവിധായകന്റെ കലയാണ് സിനിമയെന്നു ഉറപ്പിക്കുന്ന നിര്‍മിതികളായിരുന്നു അത്. വിജൃംഭിതമായ അവസ്ഥയിലായിരുന്നില്ല ഭരതന്‍ സിനിമകളിലെ സെക്‌സ്. അതിലുമൊരു കലയുണ്ടായിരുന്നു. പഴയ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങള്‍പോലെ.

എംടി,.ജോണ്‍പോള്‍, ടി.ദാമോദരന്‍, ലോഹിതദാസ് തുടങ്ങിയവരുടെ തിരക്കഥകള്‍ക്കുള്ള ശക്തമായ ദൃശ്യഭാഷയായിരുന്നു ഭരതന്‍ ചിത്രങ്ങള്‍ നടീനടന്മാരുടെ പെരുമാറ്റങ്ങളിലും ക്യാമറയിലും പരിസരാന്തരീക്ഷത്തിലും നിറങ്ങളുടെ മൂഡിലുമൊക്കെ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയ രചനകളായിരുന്നു ഭരതന്റേത്. മലയാള സിനിമയില്‍ ഭരതനെ കവിഞ്ഞ ന്യൂജന്‍ സിനിമകള്‍ ഇന്നും ഉണ്ടായിട്ടില്ല. അതിനു പിന്നിലാണ് അവയെല്ലാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.