തിരുവനന്തപുരം: പീഡന കേസില്‍ ജയിലില്‍ കഴിയുന്ന എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ അടുത്ത മാസം ഒന്നിന് കോടതി വാദം കേള്‍ക്കും. അന്ന് കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറിയും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ ശബ്ദരേഖ പരിശോധന നടത്താന്‍ വിന്‍സന്റിനെ ഒരു ദിവസം കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നേരെ നടത്തിയില്ലെന്നും തെളിവുകള്‍ ശരിയായ രീതിയില്‍ പരിഗണിച്ചില്ലെന്നും ജാമ്യം ഹര്‍ജിയില്‍ പറയുന്നു.
















