മറയൂര്‍ : കാട്ടുമുയലിറച്ചിയുമായി എട്ട് എഞ്ചിനീയറിങ്വിദ്യാര്ത്ഥികള് പിടിയില്‍. സേലം സ്വദേശികളായ സുദര്ശന്(23), സുരേഷ്(21), ഷെയ്ക് മുഹമ്മദ്(23), വിഘ്നേഷ്(23), സുജയ് (20), വിജയകുമാര്‍(21), ഉദയരാജ്(21), ഋഷി കനിഷ്കര്‍(20) എന്നിവരാണ്പിടിയിലായത്. തമിഴ്നാട് നാമക്കല്‍ കെഎസ്ആര് എഞ്ചിനീയറിങ് കോളേജിലെ സിവില്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍.മൂന്നാര്‍ മറയൂര്‍ മേഖലയില്‍ വിനോദസഞ്ചാരത്തിനായി എത്തിയപ്പോഴാണ് അറസ്റ്റ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ യാത്രചെയ്യും വഴി റോഡിന് കുറുകെ കടന്ന മുയലിനെ ഏതോ വാഹനം തട്ടി ചത്ത നിലയില്‍ കിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.ചത്ത മുയലിനെ പാചകത്തിനായി ഒരുക്കുമ്പോഴാണ്നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ കാര്യങ്ങള്‍ ചോദിക്കുകയുംതമ്മില് വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
പരാതിയുമായി സംഘം മറയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. വനത്തില്‍ നിന്നുമാണ് മുയലിനെ കിട്ടിയത് എന്ന് തിരിച്ചറിഞ്ഞ പോലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. മറയൂര്‍ റെയിഞ്ചാഫീസര്ജോബ് കെ നരിയാമ്പറമ്പിലിന്റെ നേതൃത്വത്തില്വിദ്യാര്ത്ഥികളെയും മുയലിന്റെ ഇറച്ചിയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്ഡന് പി.എം പ്രഭുവിന് കേസ് കൈമാറി അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: