കോഴിക്കോട്: ദീനദയാല്‍ജിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ അദ്ദേഹത്തി ന്റെ സ്വപ്നമായ അന്ത്യോദയത്തിന് തുടക്കം. അവസാനവരിയിലെ അവസാന ആളിന് ക്ഷേമം ഉറപ്പാക്കുക എന്ന ദര്‍ ശനമായിരുന്നു ദീന്‍ദയാല്‍ ഉപാദ്ധ്യായ മുന്നോട്ടു വെച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയായ ദീനദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജനയിലൂടെ സാ ക്ഷാത്ക്കരിക്കുന്നത് തെരുവില്‍ രാപാര്‍ ക്കുന്ന നിരാലംബരുടെ ക്ഷേമ പദ്ധതിയാണ്. ഒരു തുണ്ട് ഭൂമിയും കിടക്കാന്‍ ഇടവുമില്ലാതെ വലയുന്ന തെരുവിന്റെ മക്കളെ സംരക്ഷിക്കാനും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും എന്‍യുഎല്‍എം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഭവന രഹിതര്‍ക്കു ള്ള പാര്‍പ്പിട പദ്ധ തി ആരംഭിക്കുന്നത്.
ഒരു ലക്ഷം നഗര ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ നൂറു പേര്‍ക്ക് താമസിക്കാവുന്ന സമൂഹ കിടപ്പാടം എന്ന രീതിയിലാണ് പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നത്. ഇ തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ആറ് ഷെല്‍ട്ടറുകളെങ്കിലും ആരംഭിക്കും.
















