ആലക്കോട്: പണംവെച്ച് ചൂതാട്ടം നടത്തുകയായിരുന്ന പന്ത്രണ്ടുപേരെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്നും ആറായിരത്തി അറുനൂറ് രൂപയും കണ്ടെടുത്തു. തിമിരി എളയാട്ടെ ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിമിരി സ്വദേശികളായ മോഹനന്‍ മുതിയാഴത്ത്, രാമചന്ദ്രന്‍ വടേശ്വരത്ത്, ലക്ഷ്മണന്‍ കോടൂര്‍, മംഗലത്ത് ചെല്ലപ്പന്‍ പിള്ള, കാനാ പുതിയവീട്ടില്‍ രാഘവന്‍, പാലങ്ങാടന്‍ നാരായണന്‍, കോളിയാട്ട് ചന്ദ്രന്‍, തെക്കേവീട്ടില്‍ പ്രദീപ്, വടക്കേ നാലുപുരപ്പാട്ടില്‍ കുഞ്ഞിക്കണ്ണന്‍, കടാങ്കോട്ട് വളപ്പില്‍ ഗംഗാധരന്‍, പാലേരി ബാലകൃഷ്ണന്‍, കരുണാകരന്‍ എന്നിവരാണ് പിടിയിലായത്.
















