കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ ജില്ലയിലാരംഭിക്കുന്ന പരിശീലന കേന്ദ്രങ്ങളായ ഫുട്‌ബോള്‍ സ്‌കൂളുകളിലേക്ക് മിടുക്കരായ ഫുട്‌ബോള്‍ കളിയില്‍ തല്‍പരരായ കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ പാലയാട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പരിയാരം, കാങ്കോല്‍, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കോച്ചിംഗ് സെന്ററുകള്‍ വരുന്നത്. സംസ്ഥാനത്തെ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ലൈനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഫുട്‌ബോള്‍ സ്‌കൂള്‍. ഫോണ്‍: 9947847400.
















