കണ്ണൂര്‍: കണ്ണൂര്‍ താലൂക്കില്‍ നാളെ എആര്‍ഡി- 140-വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍ കാര്‍ഡ്, നിലവിലുളള കാര്‍ഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















