കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പോലീസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ നിന്നും സംസ്ഥാന പോലീസ് സ്‌പോര്‍ട്‌സ് സൊസൈറ്റിപിന്‍വാങ്ങണമന്ന് കണ്ണൂര്‍ സാമൂഹ്യ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഈ പദ്ധതി ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടതാണ്. പോലീസ് മൈതാനി സംരക്ഷിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാവണം. നാലര കോടിയുടെ കെട്ടിടവും കോംപ്ലക്‌സുമെല്ലാം പ്രകൃതി ഭംഗിയെ നശിപ്പിക്കുമെന്നും അധികൃതരുടെ നീക്കം കണ്ണൂരിനോടുള്ള അനീതിയാണെന്നും ഇതിനെതിരെ നാട്ടുകാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















