കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എന്‍എല്‍ യൂണിയന്‍/അസോസിയേഷന്‍സ് 27ന് അഖിലേന്ത്യാതലത്തില്‍ നടത്തുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ ഡോട്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു.
ബേക്കറിയില്‍ മോഷണം
കണ്ണൂര്‍: തളാപ്പിലെ ബേക്കറിയില്‍നിന്നും 30,000 രൂപ മോഷണം പോയതായി പരാതി. ബ്രൗണീസ് ബേക്കറിയുടെ പിന്‍വശത്തെ ഷട്ടര്‍ കുത്തിത്തുറന്ന് അകത്ത് മേശയില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. ഉടമ രഞ്ചിത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















