പയ്യാവൂര്‍: ഗവ.യുപിസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് എസ്എംസി ചെയര്‍മാന്‍ ആര്‍.കെ.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടോമി കുരുവിള, എം.പി.സിറിയക്ക്, കെ.കെ.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
അനസ്മരിച്ചു
കണ്ണൂര്‍: സ്‌പോര്‍ട്ടിംഗ് ബഡ്‌സ് കോച്ചിംഗ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും, കോച്ചുമായ സി.ചന്ദ്രന്റെ മൂന്നാമത് ചരമവാര്‍ഷികദിനത്തില്‍ മുഖ്യാതിഥി ഡോ.സി.എച്ച്. അബൂബക്കര്‍ ഹാജി സി.ചന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഡയറക്ടര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വി.എം.ബി.പൊതുവാള്‍, പനക്കാട്ട് അബ്ദുള്‍ ഹമീദ്, ഡോ.വിവേകാനന്ദ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ വി.രഘൂത്തമന്‍ സ്വാഗതവും ഡയറക്ടര്‍ അശ്വിന്‍ ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.
















