ഒറ്റമുഖ രുദ്രാക്ഷം ധരിച്ചാല്‍ സംസാര ദുഖത്തില്‍ നിന്നും മോചനം, മനശക്തി കൈവരും, ബ്രഹ്മഹത്യാപാപം നശിക്കും. രണ്ട് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഗൃഹസ്ഥ ജീവിതം സുഖകരമായിത്തീരുമെന്നാണ് ഫലം. മൂന്നുമുഖ രുദ്രാക്ഷം ധരിച്ചാല്‍ സ്ത്രീഹത്യാ പാപം, അഗ്നിഭയം എന്നിവ ഇല്ലാതാവുകയും അഭീഷ്ട സിദ്ധിയുണ്ടാവുകയും ചെയ്യും.
നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചിത്തഭ്രമം ഇല്ലാതാവുകയും മാത്രമല്ല നരഹത്യാപാപത്തില് നിന്ന് മോചനം ലഭിക്കുകയും ചെയ്യും. അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നെഞ്ചു സംബന്ധമായ വേദനകള്‍ക്ക് ആശ്വാസം ഉണ്ടാവുകയും മുക്തിദായകവുമാണ്. ആറ് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും പാപമുക്തി കൈവരികയും ചെയ്യും.
ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പ ഭയം ഇല്ലാതാകും ദീര്‍ഘായുസ്സ് ഉണ്ടാവുകയും ചെയ്യും. എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ വിഘ്നങ്ങള്‍ തീരുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. ഒന്‍പതു മുഖ രുദ്രാക്ഷം സന്താന ലബ്ധിക്കും നവഗ്രഹദോഷ പരിഹാരത്തിനും രക്തദോഷ നിവാരണത്തിനും നല്ലതാണ്.
പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ മാനസിക സംഘര്‍ഷം ഇല്ലാതാകും, നീര്‍ദോഷം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഇല്ലാതാകും. പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ അകലും, യജ്ഞം ചെയ്താല്‍ ലഭിക്കുന്ന ഫലം ഉണ്ടാകും.
പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ തേജസ് വര്‍ദ്ധിക്കും നേത്ര രോഗങ്ങള്‍ അകലും. പതിമൂന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ആത്മശാന്തി അനുഭവിക്കും. പതിനാലു മുഖമുള്ള രുദ്രാക്ഷം ശരീര ബലം വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളില്‍നിന്നു മുക്തി യുണ്ടാക്കുകയും ചെയ്യും.
സൂര്യാപഹാരം മൂലമുണ്ടാകുന്ന പീഡകള്‍ ഒറ്റമുഖ രുദ്രാക്ഷം ഇല്ലാതാക്കും.
ചന്ദ്രദശാകാലത്തെ പീഡകള്‍ രണ്ടുമുഖ രുദ്രാക്ഷം ഇല്ലാതാക്കും. ബുധദശയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നാലു മുഖ രുദ്രാക്ഷം മതി. വ്യാഴ ദശാകാലത്ത് അഞ്ചു മുഖ രുദ്രാക്ഷം ഉപകരിക്കും. ആറുമുഖ രുദ്രാക്ഷം ശുക്രദശയില്‍ നല്ല ഗുണം ചെയ്യും.
ശനിദശയില്‍ ഉണ്ടാകുന്ന സര്‍വ്വ ദുരിതങ്ങളും ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഇല്ലാതാകും. രാഹുദോഷ ശാന്തിക്കായി എട്ടുമുഖ രുദ്രാക്ഷം ധരിക്കുക. കേതു ദശയിലെ ആപത്തുകള്‍ ഇല്ലാതാക്കാന്‍ ഒന്‍പതു മുഖ രുദ്രാക്ഷം ധരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: