ന്യൂദല്‍ഹി: 125 കോടി ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുന്‍ഗാമികളായ ഡോ. രാധാകൃഷ്ണന്, ഡോ. അബ്ദുള്‍ കലാം, ഡോ. പ്രണബ് മുഖര്‍ജി എന്നിവരുടെ പാതകള്‍ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി അധികാരമേറ്റതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. പരിമിതമായ ചുറ്റുപാടുകളില്‍ നിന്നാണ് താന്‍ ഉയര്‍ന്ന് വന്നത്. അതുകൊണ്ട് തന്നെ ലാളിത്യത്തോട് കൂടി മുമ്പോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: