ന്യൂദല്‍ഹി: ഹരിദ്വാറിലെ പ്രശസ്തമായ അഭേദ ഗംഗ മയ്യാ ആശ്രമത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തി.
മെഹ്‌റോളിയിലെ സുജാ രാജേന്ദ്രനും രാജ്‌നഗറില്‍ നിന്നുള്ള പ്രസീതാ കുഞ്ഞുമോനുമാണ് ഹരിദ്വാറിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിച്ചത്.
മെഹ്‌റോളി, ആയൂര്‍ വിജ്ഞാന്‍ നഗര്‍, രാജ് നഗര്‍, മയൂര്‍ വിഹാര്‍ ഫേസ്1, ചില്ലാ ഡിഡിഎ ഫ്‌ളാറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒരു ബസിലും ഒരു ടെമ്പോ ട്രാവലറിലുമായി 55 തീര്‍ത്ഥാടകരാണ് വനിതാ സംഘാടകരുടെ നേതൃത്വത്തില്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്.
തുടര്‍ന്ന് ഗംഗയുടെ തീരത്ത് പ്രത്യേകം ഒരുക്കിയ തര്‍പ്പണ വേദിയില്‍ മറ്റു തീര്‍ത്ഥാടകരോടൊപ്പം അവര്‍ ബലിയിട്ടു.
















