മുംബൈ: അപകടത്തില്‍ മരിച്ച വനിതാ ബൈക്കറിനെതിര കേസെടുത്തത് വിവാദമാവുന്നു. ഞായറാഴ്ച മഹാരാഷ്‌ട്രയിലെ ജാവ്ഹര്‍-ദഹാനു ഹൈേവയിലായിരുന്നു അപകടം.
വനിതാ ബൈക്ക് ക്ലബ്ബിലെ അംഗമായിരുന്ന ജാഗ്രതി ഹോഗാലെ (34)യാണ് മരിച്ചത്. സാഹസിക ബൈക്ക് റൈഡുകളിലൂടെ പ്രശസ്തയായിരുന്നു ജാഗ്രതി.
അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നതിനിടെയാണ് അലക്ഷ്യമായി വാഹനമോടിച്ചതിന് ജാഗ്രതിക്കെതിരെ കേസെടുത്തു എന്ന വാര്‍ത്ത വന്നത്.
















