പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ദീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ ലക്ഷം വീട്ടിലെ പരേതനായ റഹീമിന്റെ മകള്‍ റഹീന(30)യാണ് മരിച്ചത്.
മാംസവ്യാപാരിയായ ഭര്‍ത്താവ് നിസാമുദ്ദീന്റെ അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെ അറവുശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഭാര്യയെ ഇവര്‍ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വാടക വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുകയായിരുന്നു. നിസാമുദ്ദീന്‍ ഒളിവിലാണ്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരാണുള്ളത്; റഹീന ആദ്യ ഭാര്യയാണ്.
പതിമുന്നുവയസുകാരി നാജിയ ഫര്‍ഹാനയും എട്ട് വയസ്സുള്ള നജീബും മക്കളാണ്. മാതാവ്: സുബൈദ. സഹോദരി: റിസാന. താനൂര്‍ സിഐ അലവി, പരപ്പനങ്ങാടി എസ്ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നിസാമുദ്ദീനെ പിടികൂടാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സേവനമാവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: