Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് കര്‍ക്കിടക വാവ് : പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:17 pm IST
inKannur

കണ്ണൂര്‍:് കര്‍ക്കിടക വാവ് ദിവസമായ ഇന്നലെ ജില്ലയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. വാവ് ബലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ത്തന്നെ ബലിതര്‍പ്പണത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാമ്പലത്ത് താവക്കര വലിയവളപ്പ് കാവ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് ഗോപാല്‍ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രേഷ്ഠ ഭാരതസഭയുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണം നടന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന ബലികര്‍മ്മങ്ങള്‍ക്ക് രാജന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.പി.ബാലകൃഷ്ണന്‍, എന്‍.കൃഷ്ണന്‍, കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്കെല്ലാം സേവാഭാരതി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.

തലശ്ശേരി: ശ്രീ തൃക്കൈശിവക്ഷേത്രത്തിന്റെയും തലായി ശ്രീ ബാലഗോപാലസേവാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലായി സമുദ്രതീരത്ത് പിതൃതര്‍പ്പണം നടത്തും. വാസു എലാങ്കോടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ശ്രീ തൃക്കൈശിവക്ഷേത്ര സംരക്ഷണസമിതി അധ്യക്ഷന്‍ സി.കെ.ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി എം.രഞ്ചിത്ത്, ജോയന്റ് സെക്രട്ടറി വിജേഷ് വാടിക്കല്‍, ദേവസ്വം സെക്രട്ടറി പി.രഞ്ചന്‍ പാലയാട്, ട്രഷറര്‍ എസ്.കെ.ആര്‍.മല്ലര്‍, പി.കെ.സൂരഡ്, സുമിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാര്‍ത്തികപുരം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടകവാവുബലിയും പിതൃതര്‍പ്പണവും നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങിന് സന്നിഹിതരായി. ലക്ഷ്മികാന്ത അഗ്ഗിത്തായ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഇരിട്ടി: കര്‍ക്കിടക വാവിനോടനുബന്ധിച്ചു മലയോര മേഖലയിലെ പ്രശസ്ത ക്ഷേത്രങ്ങളായ കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രസങ്കേതത്തില്‍ ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍. ക്ഷേത്രത്തോട് ചേര്‍ന്ന ബാവലി പുഴക്കരയില്‍ ഇതിനായി രണ്ടു ക്ഷേത്രങ്ങളും ചേര്‍ന്ന് സൗകര്യമൊരുക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചെറുവാഹനങ്ങളിലും മറ്റും ഭക്തജനങ്ങള്‍ കാലതത്ത് മുതല്‍ തന്നെ എത്തിക്കൊണ്ടിരുന്നു. വാഹനത്തിരക്ക് മൂലം ഇരിട്ടി എടക്കാനം റോഡിലും കീഴൂര്‍ എടക്കാനം റോഡിലും ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നത് മുന്നില്‍ക്കണ്ടു പ്രത്യേകം പാര്‍ക്കിങ് സംവിധാനമൊരുക്കിയിരുന്നതിനാല്‍ ഗതാഗതതടസ്സം കാര്യമായി അനുഭവപ്പെട്ടില്ല. ഇരിട്ടി പോലീസിന്റെയും പുഴക്കരയില്‍ അഗ്‌നി രക്ഷാസേനയുടെയും സേവനവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ 11 മണിവരെ തുടര്‍ന്നു.

ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് നീലകണ്ഠന്‍ നമ്പീശന്‍, എം.സുരേഷ് ബാബു, പി.കൃഷ്ണന്‍, എം.പ്രതാപന്‍, പി.രഘു, കരുണാകരന്‍, കുഞ്ഞിനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഘുഭക്ഷണവും വിതരണം ചെയ്തു.

ഇരിട്ടി എസ്എന്‍ഡിപിയുടെ കീഴിലുള്ള ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം നടന്നു. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ജയകുമാര്‍ ശാന്തികള്‍ കാര്‍മ്മികത്വം വഹിച്ചു. പി.എന്‍.ബാബു, കെ.വി.അജി, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, കെ.കെ.സോമന്‍, വിജയന്‍ ചാത്തോത്ത്, പി.പി.കുഞ്ഞൂഞ്ഞ്, എം.പി.വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉളിക്കല്‍ ഗുരുമന്ദിരം, വീര്‍പ്പാട് കാനക്കരി സുബ്രഹ്മണ്യ ക്ഷേത്രം, മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പന്തി ഗുരുമന്ദിരം, പയ്യാവൂര്‍ കോഴിച്ചാല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂര്‍ച്ചിലക്കാട്ട് ദേവീ ക്ഷേത്രം, അടക്കാത്തോട് ആനയങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ഛബരം ശ്രീകൃഷ്ണ ക്ഷേത്രം, തലശ്ശേരി തൃക്കൈ ശിവക്ഷേത്രം,ജഗന്നാഥ ക്ഷേത്രം,മാമാനിക്കുന്ന മഹാദേവീ ക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം, കൂത്തുപറമ്പ് തൃക്കൈ ക്ഷേത്രം,കൈതേരി ക്ഷേത്രം,മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം, പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും വാവുനാളായ ഇന്നലെ വന്‍ ഭക്തജനതിരക്കായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.