Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

താടകയുടെ വധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:56 pm IST
inSamskriti

ഈ പ്രദേശം മലദാ എന്നും കരൂഷം എന്നും അറിയപ്പെട്ടിരുന്നതും ധനധാന്യങ്ങളാല്‍ സമൃദ്ധവും ഇന്ദ്രനാല്‍ അനുഗ്രഹിക്കപ്പെട്ടതുമായ നാട്ടുരാജ്യങ്ങളായിരുന്നു. കാലം കുറേ കഴിഞ്ഞപ്പോള്‍ സുന്ദന്റെ പത്‌നിയും ആയിരം ആനകളുടെ ശക്തിയുള്ളവളും ഇച്ഛാനുസരണം ഏതുരൂപം ധരിക്കുവാനും കഴിയുന്ന താടകയെന്ന യക്ഷസ്ത്രീ ഇവിടെയെത്തി എന്നു പറയപ്പെടുന്നു. ഇവളുടെ മകനാണ് മാരീചന്‍. തന്റെ ദുഷ്‌ചെയ്തികള്‍ കൊണ്ട് താടക ഈ രണ്ടു ദേശങ്ങളേയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ നിന്ന് ഏതാണ്ടൊന്നരയോജന ദൂരെയാണ് താടകയുടെ വാസസ്ഥാനം. ഈ പഥത്തെ തടയുന്ന അവള്‍ കാരണം ഈ പുണ്യഭൂമിയില്‍ ആരും വരാതെയായി’ വിശ്വാമിത്രന്‍ പറഞ്ഞു. രാമന്റെ ചോദ്യത്തിനുത്തരമായി സുകേതുവിന്റെ മകളായി ബ്രഹ്മാവിന്റെ വരദാനമായി താടകയുടെ ജനനം, സുന്ദനുമായുള്ള വിവാഹം, മാരീചന്റെ ജനനം, സുന്ദന്റെ അന്ത്യം, അഗസ്ത്യഋഷിയുടെ ശാപം നിമിത്തം താടകയ്‌ക്കും മാരീചനും വന്ന മാറ്റങ്ങള്‍ ഇവയെല്ലാം ബ്രഹ്മര്‍ഷി വിസ്തരിച്ചു പറയുകയുണ്ടായി. ‘മൂന്നുലോകങ്ങളിലും രാമനൊഴികെ ആരെക്കൊണ്ടും താടകയെ വധിക്കാന്‍ സാദ്ധ്യമല്ല. പശുക്കളുടേയും സജ്ജനങ്ങളുടേയും സമൂഹത്തിന്റെതന്നെയും സംരക്ഷണത്തെക്കരുതി ഇവളെ വധിക്കൂ, സ്ത്രീയാണെന്നു കരുതി മടിക്കേണ്ട. ഇത്തരം കര്‍മ്മങ്ങള്‍ ഭരണാധിപന്മാരുടെ ഉത്തരവാദിത്തമാണ്. വിരോചനന്റെ മകളായ മന്ഥരയെ പണ്ട് ഇന്ദ്രന്‍ വധിച്ചില്ലേ’, ബ്രഹ്മര്‍ഷി ചോദിച്ചു.

താടകയെ വധിക്കാമെന്നു സമ്മതിച്ച രാമന്‍ തന്റെ വില്ലില്‍നിന്നും ഒരു ഞാണൊലിയുണ്ടാക്കി. അതിന്റെ ധ്വനിയാല്‍ ക്രുദ്ധയായ താടക രാമന്റെ നേര്‍ക്കുപാഞ്ഞുവരികയും മേഘംപോലെ ധൂളിയാല്‍ മൂടി അവരുടെ കാഴ്ചക്കു തടസ്സമുണ്ടാക്കുകയും പാഷാണങ്ങള്‍ വര്‍ഷിക്കുകയുമുണ്ടായി. രാമന്‍ അവളുടെ കൈകളും ലക്ഷ്മണന്‍ മൂക്കും കാതുകളും ഛേദിക്കുകയും ചെയ്തു. പലരൂപങ്ങളെടുത്ത് താടക അവിടെ പാഞ്ഞുനടന്നു.

സന്ധ്യയാകുന്നതോടെ ഇവള്‍ക്കിനിയും ശക്തികിട്ടുമെന്നും അവളുടെ മായാശക്തികളെ വളരാനനുവദിക്കാതെ, ദുര്‍ബ്ബലനാകാതെ അവളെ വധിക്കൂയെന്ന് വിശ്വാമിത്രന്‍ രാമനെയുപദേശിച്ചു. തന്റെ നേര്‍ക്കുപാഞ്ഞുവന്ന അവളുടെ വക്ഷസ്സിലേക്ക് രാമന്‍ ശസ്ത്രം അയയ്‌ക്കുകയും അവളെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രനും മറ്റുദേവന്മാരും സന്തുഷ്ടരായി. അനേകം ദൈവീകശസ്ത്രങ്ങള്‍ രാമന് നല്‍കൂയെന്ന് ദേവന്മാര്‍ ഋഷിയോടപേക്ഷിച്ചു. ‘സമയം സന്ധ്യയാകുന്നു, നമുക്ക് ഇന്ന് ഈ വനത്തില്‍ തങ്ങാം’ ബ്രഹ്മര്‍ഷി പറഞ്ഞു. താടകയെ വധിച്ചതിനാല്‍ ഈ വനം കുബേരന്റെ ഉദ്യാനമായ ചൈത്രരഥംപോലെ മനോഹരമായിരിക്കുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.