പിലാത്തറ: അറത്തില്‍ സ്‌കൂള്‍ പുറച്ചേരി വായനശാല റോഡ് കുഴിയും കാടും നിറഞ്ഞും ചെളിവെള്ളം കെട്ടിനിന്നും തകര്‍ന്ന നിലയില്‍. മഴക്കാലം തുടങ്ങിയതോടെ വാഹനയാത്ര പറ്റാതായ ഈ റോഡിലൂടെ ഏറെ ദുരിതം സഹിച്ചാണ് നാട്ടുകാര്‍ നടന്നു പോകുന്നത്. അറത്തില്‍ സ്‌കൂള്‍ മുതല്‍ അറത്തില്‍ വയല്‍ കഴിഞ്ഞ് കയറ്റം വരെയുള്ള ഭാഗമാണ് നാശോന്മുഖമായിക്കിടക്കുന്നത്.
അറത്തില്‍, പിലാത്തോട്ടം, ചെറുപ്പാറ പ്രദേശത്തുകാര്‍ക്ക് പുറച്ചേരി, പട്ടേരിച്ചാല്‍ ഭാഗവുമായി ബന്ധപ്പെടാന്‍ ഈ റോഡു മാത്രമാണ് ആശ്രയം. പുറച്ചേരി ഗവ. യു.പി സ്‌കൂളിലേക്ക് ഇക്കരെ ഭാഗത്തുള്ള കുട്ടികള്‍ ഈ ചെളിറോഡിലൂടെ നടന്നാണ് പോകുന്നത്.
വേനലില്‍ പൊടിശല്യവും വര്‍ഷക്കാലത്ത് ചെളിയുമാണ് യാത്രക്കാര്‍ ഈ റോഡിലൂടെ അനുഭവിക്കുന്നത്. പിലാത്തറ മാതമംഗലം റോഡില്‍ നരിക്കാം വള്ളിയില്‍ നിന്ന് ഏഴിലോട് ദേശീയ പാതയിലേക്കുള്ള എളുപ്പവഴിയാണിത്. അറത്തില്‍ വയല്‍ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് അറത്തില്‍ ടെമ്പിള്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. പി.വി.ദിലീപ് അധ്യക്ഷത വഹിച്ചു. എം.വി.പ്രസാദ്, എ.യു.സത്യന്‍’ പി.സുധാകരന്‍, വി.വി.ബാലകൃഷ്ണന്‍, എം.ഗോപിനാഥ്, എന്‍.വി.പ്രദീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.വി.അജീഷ് (പ്രസിഡണ്ട്), ഇ.കെ.ജയേഷ് (വൈസ്.പ്രസിഡണ്ട്), എം.വി.കൃഷ്ണന്‍ (സെക്രട്ടറി), ടി.പി.ശ്രീലേഷ് (ജോ. സെക്രട്ടറി), പി.പി.ബാലന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















