പയ്യന്നൂര്‍: ജൂലൈ 11ന് രാത്രി പയ്യന്നുര്‍ മേഖലയില്‍ സിപിഎം നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10.30ന് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും. ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിക്കും.
















