ജയ്പൂര്‍: അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. നിയമപരമായ മാര്‍ഗത്തിലായിരിക്കണം ക്ഷേത്രനിര്മാണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കവെയാണ് വിഷയത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
രാമക്ഷേത്ര നിര്‍മാണമെന്ന തങ്ങളുടെ പ്രഖ്യാപിതി നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പരസ്പരം ധാരണയുണ്ടാക്കി നിയമപരമായ മാര്‍ഗത്തിലൂടെ ക്ഷേത്രം നിര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 180 സീറ്റുകളിൽ 150 സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റുന്ന കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: