Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ കലാപം; വഗേല പാര്‍ട്ടി വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 11:45 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ ഭിന്നത വലിയ പൊട്ടിത്തെറിയിലേക്ക്. നിരവധി എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതാണ് കലാപത്തിലേക്ക് നീങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ദല്‍ഹിയില്‍, പാര്‍ട്ടിച്ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ജനറല്‍ സെക്രട്ടറി അംബികാ സോണി രംഗത്തുവന്നു. ആരോഗ്യപരമായ കാരണങ്ങളാണ് പറയുന്നതെങ്കിലും അതല്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. വഗേലയുടെ രാജി. 77-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിനഗറില്‍ സംഘടിപ്പിച്ച റാലിയിലാണ് രാജി പ്രഖ്യാപനം. ബിജെപിയില്‍ ചേരില്ലെന്നും പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും വഗേല പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എ സ്ഥാനം ഒഴിയും. ബിജെപിയില്‍ നിന്നും രാജിവെക്കുമ്പോള്‍ ഏറെ വിഷമിച്ചിരുന്നു. അതേ സാഹചര്യമാണ് കോണ്‍ഗ്രസ് വിടുമ്പോഴുമുള്ളത്. ഇനി താന്‍ സ്വതന്ത്രമാക്കപ്പെട്ട പക്ഷിയാണ്. വഗേല കൂട്ടിച്ചേര്‍ത്തു. തന്നെ 24 മണിക്കൂര്‍ മുന്‍പ് പാര്‍ട്ടി പുറത്താക്കിയെന്നും റാലിയില്‍ വഗേല പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വഗേല ആവശ്യപ്പെട്ടിരുന്നു. പന്ത്രണ്ടിലേറെ എംഎല്‍എമാരുടെ പിന്തുണയും വഗേലക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളി. പാര്‍ട്ടി വിരുദ്ധ നീക്കം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വഗേലയോട് പരസ്യമായി ആവശ്യപ്പെട്ടു.

നിരവധി എംഎല്‍എമാരുടെ പിന്തുണയും വഗേലക്കുള്ളതിനാല്‍ പാര്‍ട്ടി പിളരുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. പതിനഞ്ചോളം സീറ്റുകളില്‍ ജയം നിര്‍ണയിക്കാനുള്ള സ്വാധീനം വഗേലക്കുണ്ട്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ടുനല്‍കിയിരുന്നു. ആഗസ്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടും. മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ബിജെപി നേടും. സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ കാലാവധിയും അവസാനിക്കും. എംഎല്‍എമാരെ നഷ്ടപ്പെട്ടാല്‍ പട്ടേല്‍ പുറത്തിരിക്കേണ്ടി വരും.

വഗേലയുടെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മകന്‍ മഹേന്ദ്ര സിങ്, രാഖവ്ജി പട്ടേല്‍ എന്നീ രണ്ട് എംഎല്‍എമാര്‍ സംബന്ധിച്ചു. ഇതിന് പുറമെ എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും പങ്കെടുത്തു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വഗേല 1996ലാണ് പാര്‍ട്ടി വിടുന്നത്. പിന്നീട് രാഷ്‌ട്രീയ ജനതാ പാര്‍ട്ടി (ആര്‍ജെപി) രൂപീകരിക്കുകയും കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.