ചെന്നൈ: ബോളിവുഡ് നടിയും അവതാരകയുമായ അല്‍ക കൗശലിന് ചെക്ക് കേസില്‍ തടവുശിക്ഷ. പഞ്ചാബിലെ സന്‍ഗ്രൂര്‍ ലോവര്‍ കോടതിയാണ് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചത്.
ലാന്‍ഗ്രിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ അവതാര്‍ സിങില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസിന് തുടക്കം. പണം കടം മേടിച്ചിട്ടും തിരികെ കിട്ടാതായപ്പോഴാണ് സിങ് നടിയുടെ വീട്ടില്‍ എത്തി പണം ആവശ്യപ്പെട്ടു. പിറ്റേ ദിവസം 25 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ സിങിന് താരംനല്കി. ബൗണ്‍സ് ചെക്കായിരുന്നുവെന്ന സിങിന്റെ പരാതിയെ തുടര്‍ന്നാണ് അല്‍കയ്ക്കെതിരെ നടപടിയെടുത്തതെന്ന് അഡ്വക്കറ്റ് സുക്ക്ബീര്‍ സിങ് പുനിയ പറഞ്ഞു.
പൂകൃഷിക്കാരാനാണ് സിങ് സിനിമയുടെ ഷൂട്ടിങിന് വേണ്ടി സ്ഥലത്തുവെച്ചാണ് നടിയുമായി പരിചയത്തിലാകുന്നത്. പിന്നീട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന് സിങ് പറയുന്നു.
2015ല്‍ പുറത്തിറങ്ങിയ സല്മാന് ഖാന്റെ ബജ്രംഗി ഭായ്ജാനില്‍ നായികയായ കരീന കപൂറിന്റെ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്.2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ റോണത്തിന്റെ അമ്മയായും അല്‍ക അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: