ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് നിരോധിത മരുന്നായ ഡൈ മീഥൈല്‍ ബ്യൂട്ടൈല്‍ അമീന്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍.
ഏഷ്യന്‍ മീറ്റിനു മുമ്പ് പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലാണ് താരം നിരോധിത മരുന്ന് ഉപയോഗിച്ചത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബുകാരി പങ്കെടുക്കുന്നത് സംശയമാണ്.
ഇനി മരുന്നുപയോഗം സംബന്ധിച്ച് നാഡ സമിതിക്ക് മുന്നില്‍ മന്‍പ്രീതിന് വിശദീകരിക്കണം. അച്ചടക്ക സമിതിക്ക് മുന്നില്‍ വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരത്തിന് വിലക്കുവരും.
ലോക ചാമ്പ്യന്‍ഷിപ്പില്‍ അയോഗ്യത വരുന്നതിന് പുറമെ ഏഷ്യന്‍ മെഡലും നഷ്ടമാകും. ഏപ്രിലില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ 18.86 മീറ്റര്‍ എറിഞ്ഞാണു മന്‍പ്രീത് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയത്.
















