കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഷമിന്ത ഇരംഗയുടെ വിലക്ക് നീങ്ങി. സംശയകരമായ ബൗളിംഗ് ആക്ഷനെത്തുടര്‍ന്നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരംഗയെ വിലക്കിയത്. എന്നാല്‍ ആക്ഷനില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് അന്തരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രത്യേക സമിതി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഇരംഗയുടെ വിലക്ക് നീങ്ങിയത്.
2016 മേയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് ഇരംഗയുടെ ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് സംശയമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് ഐസിസി അദ്ദേഹത്തെ വിലക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനകളില്‍ ഇരംഗ അനുവദനീയമായതില്‍ കൂടുതല്‍ കൈ വളയ്‌ക്കുന്നില്ലെന്ന് തെളിഞ്ഞതായി ഐസിസി ഭരണസമിതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇനി വിലക്ക് തുടരുന്നത് ഉചിതമല്ലെന്നും അധികൃതര്‍ അറിയിച്ചു.
















