പുതുപ്പാടി: പുതുപ്പാടിയില്‍ നടക്കുന്ന ഭൂസമരത്തിന്റെ ഭാഗമായുള്ള സര്‍വ്വകക്ഷി അനിശ്ചിതകാല നിരാഹാര സമരവേദി ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി എന്നിവര്‍ സന്ദര്‍ശിച്ചു.
പുതുപ്പാടി വില്ലേജിലെ പ്രത്യേകസര്‍വ്വെ നമ്പറുകളിലെ ഭൂ നികുതി സ്വീകരിക്കാതെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താന്‍ കഴിയാത്ത ഭരണകൂടങ്ങളാണ് സമരത്തിന്റെ കാരണക്കാരെന്ന് സമര ഭടന്മാരെ അഭിവാദ്യം ചെയ്തു കൊണ്ട് ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ജനങ്ങള്‍ വില കൊടുത്തു വാങ്ങി കൈവശം വച്ച് അനുഭവിച്ചു വരുന്ന ഭൂമിയുടെ നികുതി സ്വീകരിക്കാനും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഗിരീഷ് തേവള്ളി പ്രസംഗിച്ചു. ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.പി.അനന്തനാരായണന്‍, ജന. സെക്രട്ടറി ടി.എ. ഷാജി, സെക്രട്ടറി പി.വി.സാബു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി അനില്‍ ജോസ്, കെ.എസ്. ഉണ്ണികൃഷ്ണന്‍, കെ.എസ്. വാസു എന്നിവര്‍ പങ്കെടുത്തു.
















