പോത്തന്‍കോട്: ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പിന്റെ ഗ്ലാസ് മദ്യപാനി സംഘം അടിച്ചു പൊട്ടിച്ചു. ചേങ്കോട്ടുകോണം സ്വാമിയാര് മഠത്തിനു സമീപം രാത്രി 7.30 നായിരുന്നു സംഭവം. മദ്യപിച്ച് ബൈക്കില്‍ പോയ രണ്ടംഗ സംഘം റോഡ് സൈഡിലെ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് അപകടത്തില്‍ പെട്ട വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോത്തന്‍കോട് പോലീസ് സ്റ്റേഷന്റെ ജീപ്പിന്റെ മുന്നിലെ ഗ്ലാസാണ് അടിച്ച് തകര്‍ത്തത്.
പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ അപകടത്തില്‍പ്പെട്ട യുവാക്കളുടെ സുഹൃത്തുക്കളായ ഒരു സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. മദ്യലഹരിയായിരുന്ന അപകടത്തില്‍പ്പെട്ട യുവാക്കളെ ജീപ്പിലേയ്ക്ക് കയറ്റുന്നതിനിടയിലാണ് കൂടെനിന്ന യുവാക്കളിലൊരാള്‍ ജീപ്പിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോത്തന്‍കോട് എസ്.ഐ അശ്വന് പറഞ്ഞു. യുവാവിനു വേണ്ടി പോലീസ് തിരച്ചില്‍ അാരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: