തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ എഡിഎസ് ചെയര്പേഴ്നെതിരെ അംഗങ്ങള്‍ പരാതകിയുമായി രംഗത്ത്. ആറ്റുകാല്‍ വാര്‍ഡിലെ 2 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായാത്്.പട്ടം മരപ്പാലത്തെ ബാങ്കില്‍ നിന്ന് രണ്ടു ഗ്രൂപ്പുകള്‍ 12 ലക്ഷത്തോളം രൂപ വായ്പ്പയെടുത്തിട്ട് തിരിച്ചടച്ചില്ലെന്നു കാട്ടി നോട്ടീസ് ലഭിച്ചത്. വായ്പ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ക്ക് വിധേയരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആറ്റുകാല്‍ വാര്‍ഡിലെ എഡിഎസ് ചെയര്‍പേഴ്സണായിരുന്ന മായാദേവി. 2014 ല്‍ ആണ് വായ്പ നല്‍കാമെന്നു പറഞ്ഞ് യൂണിറ്റ് അംഗങ്ങളായിരുന്ന 20 പേരില്‍ നിന്നും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഉപയോഗിച്ചാണ് വായ്പ്പയ്ക്ക് അപേക്ഷിച്ചതെന്ന് പരാതിക്കാരിലൊരാളായ മായ പറയുന്നു. എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ വായ്പ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്നത് ഒരു സംഗീതയാണെന്ന് അറിയാന്‍ കഴിഞ്ഞു. ബാങ്കിലെ രേഖകളിലൊന്നും മായാദേവിയുടെ പേരില്ല.
സംഗീത ആരാണെന്ന് യൂണിറ്റ് അംഗങ്ങള്‍ക്കാര്‍ക്കും അറിയില്ല. തങ്ങളുടെ തൊട്ടടുത്ത യൂണിറ്റിലെ 8 അംഗങ്ങളും ഇതേ രീതിയില്‍ തട്ടിപ്പിനിരയായി. സാധാരണ വായ്പാ തിരിച്ചടവില്‍ മുടക്കം വന്നാല്‍ നോട്ടീസ് വരിക എഡിഎസിനാണ്. ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് നേരിട്ട് നോട്ടീസ് വന്നതിലും ദുരൂഹതയുണ്ട്. ഫെബ്രുവരി രണ്ടിന് ആദ്യമായി നോട്ടീസ് ലഭിച്ചപ്പോഴും ആശങ്കപ്പെടാനില്ലെന്ന് എഡിഎസ് ഉറപ്പുനല്‍കിയിരുന്നു.സാധാരണക്കാരായ വീട്ടമ്മമാരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ജപ്തിനടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലും വനിതാ കമ്മിഷനിലും പരാതി നല്‍കിയിരിക്കുകയാണ് വീട്ടമ്മമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: