കിങ്ങ്‌സ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുളള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ പേസ് ബൗളര്‍ കെമര്‍ റോച്ചിനെ ഉള്‍പ്പെടുത്തി. അതേസമയം ഡാരന്‍ ബ്രാവോയ്‌ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല.
പരമ്പര അടുത്ത മാസം ആരംഭിക്കും. ഒരുവര്‍ഷത്തിനു ശേഷമാണ് കെമര്‍ ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
പുതുമുഖങ്ങളായ കെയ്ല്‍ ഹോപ്പ്, റെയ്‌മോണ്‍ റീഫര്‍ എന്നിവരെയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാരന്‍ ബ്രാവോ, സഹോദരന്‍ ഡെയ്ന്‍ ബ്രാവോ, ക്രിസ് ഗെയില്‍ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനുളള വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
















