കോട്ടയം: രാഷ്ട്രത്തോടും കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസനയമാണ് നമുക്ക് വേണ്ടതെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. ജി. മാധവന്‍നായര്‍. വിദ്യാഭ്യാസം പരീക്ഷയ്ക്ക് മാര്‍ക്കുവാങ്ങാനുള്ള രീതി മാറി പ്രതിഭകളുടെ കഴിവ് വികസിപ്പിക്കാനാകാണം. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം എസ്എന്‍ഡിപി യൂണിയന് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായി. യൂണിയന് സെക്രട്ടറി ആര്. രാജീവ്, എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഏ.ജി. തങ്കപ്പന്, ഡോ. വി. സന്തോഷ്, ഡോ. പി.ജി. പ്രദീപ്കുമാര്‍, കെ.ജി. വിജയന്, വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: