കടുത്തുരുത്തി: ജല അതോറിറ്റിയുടെ പൈപ്പിന്റെ തകരാര്‍ പരിഹരിച്ച് ഒരു ദിവസം കഴിയും മുമ്പേ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നു. തുടര്‍ച്ചയായി വെള്ളം ഒഴുകുന്നത് റോഡിന് ഭീഷിണി ഉയര്‍ത്തുന്നുണ്ട്. കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ റെയില്‍വേ പാലത്തിന് സമീത്താണ് റോഡിനടിയിലൂടെ കടത്തി വിട്ടിരിക്കുന്ന പൈപ്പ് തകര്്ന്നത്.. വലിയതോടിന്റെ ഒരു വശത്തുകൂടി കടുന്ന് പോകുന്ന റോഡ് വര്‍ഷക്കാലത്ത് ഇടിച്ചില്‍ ഭീഷിണി നേരിടുന്നതാണ്. ഇതിനിടെ റോഡിനടിയിലൂടെ കടത്തി വിട്ടിരിക്കുന്ന പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് റോഡ് ഇടിയാന്‍ കാരണമാകുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍. ദിവസങ്ങളായി പൈപ്പിന്റെ തകരാറിനെ തുടര്‍്ന്ന് പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം സ്തംഭിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് തൊഴിലാളികളെത്തി പൈപ്പിന്റെ തകരാര്‍ പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: