തൃശൂര്‍: സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവിനെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്വല് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
തൊട്ടിപ്പാള്‍ സ്വദേശി വടയരിപറമ്പില് ബിജുവിനെയാണ് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് എയര്‍ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലാകുമ്പോള്‍ പ്രതി പോലീസ് യൂണിഫോം ധരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്പെഷ്യല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. പാലിയേക്കരയില്‍ നിന്ന് കാറില്‍ നഗരത്തിലെത്തി ടൗണ്‍ഹാള്‍, രാമനിലയം എന്നിവിടങ്ങള്‍ കേന്ദ്രികരിച്ച് ഇയാള്‍ തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു.
മന്ത്രിമാര്‍ പങ്കെടുത്ത ചില വേദികളിലും പ്രതിയുടെ സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: