പോത്തന്‍കോട്: റേഷന്‍കാര്‍ഡ് തിരുത്തലിനായി ഇപ്പോഴും ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. പാവപ്പെട്ടവരെ ബിപില്‍ ലിസ്റ്റില്‍ പരിഗണിച്ചില്ല എന്നാണ് ആക്ഷേപം. വെമ്പായം പഞ്ചായത്തില്‍ വട്ടവിള വാര്‍ഡില്‍, മുറമേല്‍, കുഞ്ചുവിള വീട്ടില്‍ ബി.ശുശീലയമ്മ ഇന്നും ഓഫീസ് വരാന്തകള്‍ കയറി ഇറങ്ങുകയാണ്. ശുശീലയമ്മ യുടെ ഉടമസ്ഥതയിലാണ് റേഷന്‍ കാര്‍ഡ് (കാര്‍ഡ് നമ്പര്‍ 1105080463). ശുശീലയമ്മയുടെ ഭര്‍ത്താവ് സുകുമാരപിള്ളയുടെ തൊഴില്‍ കൃഷിപ്പണിയാണ്. എന്നാല്‍ പുതിയ റേഷന്‍കാര്‍ഡ് ലഭിച്ചതോടെ റേഷന്‍ കാര്‍ഡില്‍ തൊഴില്‍ സര്‍വ്വീസ് പെന്ഷണര് ആക്കി എന്നാണ് ശുശീലയമ്മയുടെ പരാതി. അതിനാല്‍ ബിപില്‍ ലിസ്റ്റില്‍ നിന്നും എപില്‍ മുന്‍ഗണനാ ലിസ്റ്റില്‍ പരിഗണിക്കുകയും ചെയ്തു. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയാന്നെന്നും പരാതിയുണ്ട്.
സുകുമാരന്‍ പിള്ള അസുഖത്താല്‍ ചികിത്സയിലാണ്. വെമ്പായം പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന കര്‍ഷക പെന്ഷന് മാത്രമാണ് അദ്ദേഹത്തിന്റെ വരുമാനം. ഭര്‍ത്താവ് കൃഷിപണിക്കാരന്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും തിരുത്തലുമായി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ശുശീലയമ്മ. നടപടികള്‍ വൈകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: