കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍.
ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാര്‍ത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.
നേരത്തേ, ജനങ്ങള്‍ക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോള്‍. ദിലീപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: