തിരുവനന്തപുരം: കാട്ടാക്കട നാരുവാമൂട് വന്‍ തീപിടിത്തം. ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അമ്മാനൂര്‍കോണത്ത് റിട്ട എസ്ഐ വിജയന് നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ ആണ് കത്തി നശിച്ചത്. ആളപായമില്ല. നെയ്യാറ്റിന്‍കര കാട്ടാക്കട ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വീടിനോട് ചേര്‍ന്ന് ഏകദേശം ഒരേക്കര്‍ സ്ഥലത്താണ് ഗൃഹനിര്‍മാണത്തിനാവശ്യമായ ജനാലകളും വാതിലുകളും ഉള്‍പ്പെടെയുള്ള തടി ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്ന ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: