ലണ്ടന്‍: അഞ്ചിടങ്ങളില്‍ ആസിഡ് ആക്രമണം നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുകെ മെട്രോപോളിറ്റന്‍ പോലീസാണ് ലണ്ടനിലെ വിവിധയിടങ്ങളിലായി അഞ്ച് ആസിഡ് ആക്രമണങ്ങളും അതോടൊപ്പം മോഷണങ്ങളും നടത്തിയ 16കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 15ലേറെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: